Hot Posts

6/recent/ticker-posts

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം; നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു



തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ  സമരം നടത്തുന്ന ദളിത് വിദ്യാർത്ഥിനി ദീപ പി മോഹനന്  നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു ഫറഞ്ഞു. വിദ്യാർത്ഥിനിയുടെ പരാതി സർവ്വകലാശാല എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.  ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ സർവ്വകലാശാലയ്ക്കുള്ള തടസമെന്താണെന്ന് ആരാഞ്ഞിട്ടുണ്ട്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

 സാങ്കേതിക തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന്  അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 

Reactions